Kerala

നടന്‍ മമ്മൂട്ടി എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി

Posted on

കൊച്ചി : നടന്‍ മമ്മൂട്ടി എറണാകുളത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുള്‍ഫത്തും മമ്മൂട്ടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

ഞാന്‍ വോട്ട് ചെയ്തുവെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി പ്രതികരിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന അവസരമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ കൊച്ചിയിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version