India
എസ്ഐആര്‍; സുപ്രീംകോടതിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് മമത
ന്യൂഡല്‍ഹി: ബംഗാളിലെ എസ്ഐആര്‍ നടപടികളെ ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ അഭിഭാഷകക്കുപ്പായം അണിഞ്ഞ് സുപ്രീംകോടതിയില്‍ നേരിട്ടെത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് മമത തന്റെ വാദങ്ങള്‍ ഉന്നയിച്ചത്.
തനിക്ക് വാദിക്കാന്‍ 5 മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. മമതയുടെ ആവശ്യം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷന് ബഞ്ച് അംഗീകരിച്ചു. ബെഞ്ചിന് മുന്നില്‍ 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിക്കുകയുംചെയ്തു.