Kerala

മമതാ ബാനര്‍ജിയുടെ ഹെലികോപ്റ്ററിന് അടുത്ത് ആശങ്ക പരത്തി ഡ്രോണ്‍

Posted on

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണുമായ മമതാ ബാനര്‍ജിയുടെ ഹെലികോപ്റ്ററിന് അടുത്ത് ആശങ്ക പരത്തി ഡ്രോണ്‍.

മാള്‍ഡയിലെ പൊതുപരിപാടി കഴിഞ്ഞ് ഹെലികോപ്റ്ററില്‍ കയറാന്‍ പോകുമ്പോഴാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രോണിന്റെ നീക്കങ്ങള്‍ സംശയാസ്പദമായി തോന്നി. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് അന്വേഷിക്കാന്‍ മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി.

എന്നാല്‍ അത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തന്നെ മീഡിയാ ടീമിന്റെ ഡ്രോണ്‍ ആണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version