Kerala
മലപ്പുറത്ത് പട്ടാളക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് പട്ടാളക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂത്തേടം കുറ്റിക്കാടിൽ ഉണ്ടായ സംഭവത്തിൽ ജസൻ സാമുവൽ (32) ആണ് മരിച്ചത്. ചത്തീസ്ഗഡിലാണ് ജസൻ സാമുവൽ ജോലി ചെയ്തിരുന്നത്. നാലു ദിവസം മുമ്പാണ് ഇയാൾ അവധിയ്ക്ക് നാട്ടിൽ എത്തിയത്.
അതേസമയം, ആലുവ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് ജീവനൊടുക്കുമെന്ന് ഭീഷണി. റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെ ഒന്നരമണിക്കൂറിന് ശേഷം ആര്‍പിഎഫ് ഉദ്യോഗസ്ഥർ താഴെയിറക്കി.