Kerala

അമ്മയിലെ വരവു ചെലവു കണക്കുകൾ പുറത്തു വിടണം: മാലാ പാർവതി

Posted on

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ഭിന്നതകളും തർക്കങ്ങളും പുതിയ തലത്തിലേക്ക്. സംഘടനയുടെ വരവുചെലവ് കണക്കുകളിൽ സുതാര്യതയില്ലെന്ന ഗുരുതര ആരോപണവുമായി നടി മാലാ പാർവതിയും, നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അടിയന്തരമായി പിരിച്ചുവിടണമെന്ന ആവശ്യവുമായി മുതിർന്ന നടി മല്ലിക സുകുമാരനും രംഗത്തെത്തി. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നാണ് ഇരുവരുടെയും പ്രധാന ആവശ്യം.

അതേസമയം, താരസംഘടനയിലെ തർക്കത്തിനെതിരെ തുറന്നടിച്ച് മുതിർന്ന താരം മല്ലിക സുകുമാരൻ രം​ഗത്ത്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അത്ര നാണക്കേടാണ്. മമ്മൂട്ടിയും മോഹൻലാലും ഇടപെട്ട് പരിഹാരം കാണണമെന്നും മല്ലിക സുകുമാരൻ ഒരു ചാനലിൽ പറഞ്ഞു. കുക്കു പരമേശ്വരൻ തന്നെ കുറിച്ചും അപവാദം പറഞ്ഞു നടന്നു. എന്തിനാണ് അമ്മ ഓഫീസിൽ ഇത്രയും സിസിടിവി ക്യാമറകൾ.

അമ്മയിൽ ഒരു സുതാര്യതയും ഇല്ല. എല്ലാം ഒളിച്ചും പതുങ്ങിയും നടത്തുകയാണ്. ശ്വേതാ ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ല. അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തി വച്ചു. അൻസിബയയെയും സരയുവിനെയും കമ്മിറ്റിയിൽ വേണമെന്ന് പറഞ്ഞയാളാണ് ടിനി ടോം. എന്താണ് യാഥാർഥ്യം എന്ന് അറിയില്ലെന്നും മല്ലികാ സുകുമാരൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version