Kerala

മേജർ രവിയുടെ പ്രസ്താവന; വിമർശനവുമായി പ്രതിപക്ഷ നേതാവ്

Posted on

തിരുവനന്തപുരം: മേജർ രവിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നാണ് പിണറായി വിജയൻ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയത് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന മേജർ രവിയുടെ പ്രസ്താവന തള്ളിയാണ് പിണറായി വിജയൻ രം​ഗത്തെത്തിയത്.

യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ അടിസ്ഥാന രഹിതമായ വ്യാജ നിർമ്മിതി ആർക്കും മനസ്സിലാവുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണെന്നും പിണറായി വിജയൻ പറഞ്ഞു. വസ്തുതാ വിരുദ്ധമായി പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version