India
മണിപ്പൂരിൽ നാല് തീവ്രവാദികളെ വധിച്ച് സൈന്യം
മണിപ്പൂരിൽ സൈന്യവും അസം റൈഫിൾസും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു.
പുലർച്ചെ നടന്ന ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. യുനൈറ്റഡ് കുക്കി നാഷണൽ ആർമി (UKNA) എന്ന സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.
ചുരാചന്ദ്പൂരിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഖാൻപി ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പുലർച്ചെ ഖാൻപി ഗ്രാമത്തിൽ എത്തിയത്.
ഒളിച്ചിരുന്ന തീവ്രവാദികൾ സൈന്യത്തിന് നേരെ പ്രകോപനമില്ലാതെ വെടിയുതിർത്തു. തുടർന്ന് സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് നാല് UKNA അംഗങ്ങളെ വധിച്ചത്.