Kerala
സംഘടനയില്‍ പലർക്കും അദ്ദേഹത്തെ ഭയമാണ്; ശ്വേതാ മേനോനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ബാബുരാജ്; മാല പാർവതി
കൊച്ചി: ശ്വേതാ മേനോനും കുക്കു പരമേശ്വരനും എതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ നടൻ ബാബുരാജ് എന്ന് സൂചന നല്‍കി നടി മാലാ പാർവതി ആരോപണം.
ബാബുരാജ് മത്സരരംഗത്ത് നിന്ന് പിന്മാറിയതിനുശേഷമാണ് ആരോപണങ്ങള്‍ എല്ലാം ഉയർന്നുവന്നത്. ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം. സംഘടനയില്‍ പലർക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാർവതി പറഞ്ഞു.
ശ്വേതാ മേനോൻ കടുത്ത മാനസിക സംഘർഷത്തില്‍ എന്നും മാല പാർവതി. വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിനൊരു പ്രതാപമുണ്ട്. അതിന്‍റെ സൗകര്യം കണ്ട് സുഖിച്ച് പോയ ചിലര്‍ക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടിയാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്ന് മാലാ പാര്‍വതി പറയുന്നു.