Kerala
തെരഞ്ഞെടുപ്പ് തോൽവി പാർട്ടി വിശദമായി ചർച്ച ചെയ്യും; എം എ ബേബി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം എ ബേബി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിലയിരുത്തലുകള്‍ ഉണ്ടായി.
താഴെ തട്ട് മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കും. പ്രവര്‍ത്തകരെ കേള്‍ക്കുന്നതാണ് എന്നും പാര്‍ട്ടി സമീപനമെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാന സെക്രട്ടറി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിയല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താഴെ മുതലുള്ള പ്രവര്‍ത്തകരെ കേട്ടിട്ട് വന്നിട്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയാം എന്നായിരുന്നു എം എ ബേബി പറഞ്ഞത്.
ഇത്ര കനത്ത പരാജയമുണ്ടായതിനെ കുറിച്ച് സഖാക്കള്‍ പറയുന്നത് കേള്‍ക്കുമെന്നും എം എ ബേബി വ്യക്തമാക്കി.