Kerala

ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി; എം സ്വരാജ്

Posted on

തിരുവനന്തപുരം: കേരളത്തിന് അബദ്ധം പറ്റരുതെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എംഎല്‍എമാര്‍ വിലപേശി ബിജെപിയിലേക്ക് പോകുന്നത് പതിവായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി മോഹം തലയ്ക്ക് പിടിച്ചവരാണ് സിപിഐഎമ്മില്‍ നിന്ന് ബിജെപിയിലേക്ക് പോയതെന്നും സ്വരാജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു സ്വരാജിന്റെ പ്രതികരണം.

ബിജെപിയിലേക്കുള്ള വഴിയുടെ പേരായി കോണ്‍ഗ്രസ് മാറി. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും ബിജെപിയില്‍ ചേരുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. കോണ്‍ഗ്രസ് എന്നത് ബിജെപിയിലേക്കുള്ള വഴിയുടെ പേരാണ്, പാര്‍ട്ടിയുടെ പേരല്ല. ബിജെപിയിലേക്കുള്ള പാത ഇന്ന് കോണ്‍ഗ്രസ് എന്ന് അറിയപ്പെടുന്നതേയുള്ളൂ എന്നും സ്വരാജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version