Kerala

ബന്ധുക്കളെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുമ്പോൾ ശ്രദ്ധിക്കണമായിരുന്നു; വിമർശനവുമായി എം എം ഹസൻ

Posted on

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുനിയമനത്തില്‍ കെപിസിസി യോഗത്തില്‍ വിമര്‍ശനം. ബന്ധുക്കളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നുവെന്ന് എം എം ഹസന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനുശേഷം ആലോചിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശുപാര്‍ശകളുമായി വരുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും യോഗത്തില്‍ വ്യക്തമാക്കി. പത്ത് വര്‍ഷമായി ഉപദ്രവിച്ചവര്‍ക്ക് വേണ്ടി ശുപാര്‍ശയുമായി വരരുത്.
ശുപാര്‍ശ ഏറ്റെടുക്കും മുമ്പ് സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശുപാര്‍ശകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷമേ അംഗീകരിക്കൂ. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിവ്യൂ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version