Kerala
എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു
മലപ്പുറം: എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു.
പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെയാണ് രാജി. മുസ്‌ലിം ലീഗിൽ നിന്ന് സിപിഐഎമ്മിലേക്കെത്തിയ കെ എസ് ഹംസ വഖഫ് ബോർഡിന്റെ പുതിയ ചെയർമാനാകും.
മണ്ഡലം കമ്മിറ്റിയിൽ ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചാണ് സിപിഐഎം സംസ്ഥാന നേതൃത്വം സക്കീറിനെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിനിർണയം റിപ്പോർട്ട് ചെയ്യാനായി ചേർന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു സക്കീറിനെതിരെ വിമർശനമുണ്ടായത്.