Kerala

വി എസ് ആരോഗ്യവാനായി തിരിച്ചുവരും, ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് എം എ ബേബി

Posted on

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ കാണാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശുപത്രിയിലെത്തി.

വി എസ് ഐസിയുവില്‍ ആയതിനാല്‍ കാണാന്‍ സാധിച്ചില്ലായെന്നും എന്നാല്‍ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും എം എ ബേബി അറിയിച്ചു.

പതിവുപോലെ പോരാളിയായിട്ടുള്ള വി എസ് ആരോഗ്യവാനായി തിരിച്ചുവരുമെന്നും ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ലായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ തിരുവനന്തപുരത്ത് എസ് യു ടി ആശുപത്രിയില്‍ ഐസിയുവില്‍ തുടരുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version