മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഗ്യാസിന് രണ്ടായിരം രൂപയാകും; മമത ബാനർജി - Kottayam Media

India

മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഗ്യാസിന് രണ്ടായിരം രൂപയാകും; മമത ബാനർജി

Posted on

കൊൽക്കത്ത: അടുത്ത ലോക്സഭാ ഇലക്ഷനിൽ മോദി സർക്കാർ വീണ്ടും ഭരണത്തിൽ വന്നാൽ ഇന്ത്യയിൽ പാചക വാതക സിലിണ്ടറുകൾക്ക് 2000 രൂപക്ക് മുകളിൽ ആകുമെന്ന് പരിഹസിച്ച് ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. വ്യാഴാഴ്ച ജാർ​ഗ്രാം ജില്ലയിലെ പരിപാടിയിലായിരുന്നു മമത ബാനർജിയുടെ പ്രസ്താവന.

ബിജെപിയും മോദിയും ചേർന്ന് ജനങ്ങളെ ഗ്യാസ് അടുപ്പ് വിട്ട് പഴയ രീതിയിലെ വിറകടുപ്പിലേക്ക് മാറ്റുമെന്നും മമത പറഞ്ഞു. ഒരുപക്ഷേ അടുത്ത ലോക്സഭാ ഇലക്ഷനിൽ ബിജെപിയാണ് ജയിക്കുന്നതെങ്കിൽ അപ്പോൾ തന്നെ പാചക വാതക സിലിണ്ടറുകളുടെ വില 1500 നിന്ന് 2000 രൂപയിലേയ്ക്ക് കടക്കുമെന്നും മമത പറഞ്ഞു. ഇത് പഴയ രീതിയിൽ പാചകം ചെയ്യുന്ന വിറകടുപ്പുകളിലേക്ക് ജനങ്ങൾ മാറ്റുമെന്നും മമത കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version