India

പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

Posted on

ന്യൂ ഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായുള്ള 19 കിലോഗ്രാം സിലിണ്ടറുകൾക്ക് 49 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1747 രൂപയായി. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

നേരത്തെ പുതുവർഷ ദിനത്തിലും രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായിരുന്നു. കൊച്ചിയില്‍ 1,698 രൂപയും കോഴിക്കോട് 1719 രൂപയും തിരുവനന്തപുരത്ത് 1730 രൂപയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version