Kerala
ലോട്ടറി ഏജൻസിയില്‍ നിന്ന് 20 ലക്ഷം തട്ടിയെടുത്തു, ജീവനക്കാരി പിടിയില്‍
ലോട്ടറി ഏജൻസിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ ജീവനക്കാരി പിടിയില്‍. ലോട്ടറികള്‍ വാങ്ങുന്ന മൊത്തക്കച്ചവടക്കാർ നല്‍കുന്ന പണം ഏജൻസിയുടെ അക്കൗണ്ടില്‍പ്പെടുത്താതെ സ്വന്തം ഗൂഗിള്‍ പേയിലേക്കും പണമായും തട്ടിയെടുക്കുകയായിരുന്നു.
വിഴിഞ്ഞം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ജെ.എം.ജെ. ലോട്ടറി ഏജൻസിലെ ജീവനക്കാരി കോട്ടപ്പുറം ചരുവിളയില്‍ താമസിക്കുന്ന അല്‍ഫോൻസാമ്മയെ(36) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
ലോട്ടറി ഏജൻസിയില്‍ നിന്ന് ഉടമ വില്‍ഫ്രഡ് അറിയാതെ ഏകദേശം 20 ലക്ഷം രൂപയാണ് ഇവർ നാലു വർഷത്തിനിടെ തട്ടിയെടുത്തത്. ഈ പണമുപയോഗിച്ച് ഇവർ സ്വർണാഭരണങ്ങളും വസ്തുക്കളും വാങ്ങിയെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. മേയ് 26-ാം തീയതി വില്‍ഫ്രഡ് നല്‍കിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ജീവനക്കാരി അറസ്റ്റിലായത് 2019- ലായിരുന്നു ഇവർ ലോട്ടറി ഏജൻസിയില്‍ ജോലിക്കെത്തിയത്.