Kerala

ലോകസഭ തിരഞ്ഞെടുപ്പ്; പ്രമുഖരെ കളത്തിലിറക്കാൻ ബിജെപി

Posted on

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളായി നേതാക്കള്‍ക്കൊപ്പം വിവിധമേഖലകളിലെ പ്രമുഖരെയും പരി​ഗണിച്ച് ബിജെപി. സുരേഷ് ​ഗോപിക്കു പുറമെ ഇത്തവണ നിരവധി പേരാണ് ബിജെപിയുടെ പരി​ഗണന പട്ടികയിലുള്ളത്. വോട്ടർമാരെ ആകർഷിച്ച് വോടു നേടിയെടുക്കുകയെന്നാണ് ഇതിന് പിന്നിലെ ലക്ഷ്യം. പകുതിമണ്ഡലങ്ങളിലെങ്കിലും പാര്‍ട്ടി പ്രതിച്ഛായയില്ലാത്തവരെ കണ്ടെത്താനാണ് നേതൃത്വത്തി​ന്റെ ആലോചനകൾ.

 

രാജ്യസഭാംഗംകൂടിയായ ഒളിമ്പ്യന്‍ പി.ടി. ഉഷയാണ് പരിഗണിക്കുന്നവരില്‍ പ്രധാനി. ദേശീയനേതൃത്വവും ഉഷയും സമ്മതം മൂളിയാല്‍ കോഴിക്കോട്ടാവും അവര്‍ മത്സരിക്കുക. ജില്ലയുടെ പ്രഭാരി ചുമതലയുള്ള ശോഭാ സുരേന്ദ്രനെയാണ് ഇവിടെ പരിഗണിച്ചിരുന്നത്. ഉഷ സ്ഥാനാര്‍ഥിയായെത്തിയാല്‍ പാര്‍ട്ടിക്കപ്പുറത്തുനിന്ന് വോട്ട് ആകര്‍ഷിക്കാനാവുമെന്നാണ് വിലയിരുത്തല്‍. ഉഷയില്ലെങ്കില്‍ പരിഗണിക്കുന്നവരില്‍ പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്നനേതാക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version