Kerala

LDF സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ടു; പാങ്ങോട് സ്‌റ്റേഷനിലെ CPO യ്ക്ക് സസ്‌പെന്‍ഷന്‍

Posted on

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍.

പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖന്‍ സതീശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കെ മുരളി ജയിക്കുമെന്നായിരുന്നു കമന്റ്.

ഒരു മാധ്യമത്തിന്റെ ‘വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം’ എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റിലായിരുന്നു കമന്റിട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. സേനയ്ക്ക് അവമതിപ്പും കളങ്കവും ഉണ്ടാക്കിയെന്നും എസ്പിയുടെ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version