Kerala
എൽ.ഡി.എഫിൻ്റെ തോളിൽ കയറിയിരുന്ന് ചെവി കടിച്ചു പറിക്കാൻ ആരും ശ്രമിക്കേണ്ട: ലാലിച്ചൻ ജോർജ്
പാലാ: എൽ.ഡി.എഫിൻ്റെ തോളിൽ കയറിയിരുന്ന് ചെവി കടിച്ചു പറിക്കാമെന്ന് ആരും കരുതേണ്ടെന്ന് സി.പി.ഐ (എം) കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെംബർ ലാലിച്ചൻ ജോർജ് അഭിപ്രായപ്പെട്ടു.പാലാ നഗരസഭ ഒന്നാം വാർഡിലെ എൽ.ഡി.എഫ് കുടുംബ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജോസ് കെ മാണി എം.പിയും ,നിലവിലെകൗൺസിലർ ഷാജു തുരുത്തനും ,ബെറ്റി ഷാജു തുരുത്തേലും ഇരിക്കുന്ന വേദിയിൽ വച്ചാണ് ലാലിച്ചൻ മുന വെച്ച് സംസാരിച്ചത്.
കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ മുന്നണി മര്യാദയ്ക്ക് വിരുദ്ധമായി ഷാജു തുരുത്തൻ രണ്ടാം വാർഡിൽ ഒറ്റയ്ക്ക് വീടുകയറി താൻ സ്വതന്ത്രനായി മൽസരിക്കുമെന്ന് പറഞ്ഞതിനെ പരാമർശിച്ചാണ് സി.പി.എം ൻ്റെ പാലായിലെ മുതിർന്ന നേതാവ് ലാലിച്ചൻ ജോർജ് ഇങ്ങനെ പറഞ്ഞതെന്നാണ് രാഷ്ട്രീയ നീരീക്ഷകർ കരുതുന്നത്.
ഒന്നാം വാർഡ് വനിതാ വാർഡായപ്പോൾ രണ്ടാം വാർഡ് ജനറൽ സീറ്റായി മാറി. അവിടെ ഷാജുവും ,ഒന്നാം വാർഡിൽ ബെറ്റിയും മൽസരിക്കുവാൻ തയ്യാറെടുക്കുന്നു എന്ന ശ്രുതി എൽ.ഡി.എഫും കാര്യമായി എടുത്തിട്ടുണ്ടെന്ന് വേണം കണക്കാക്കുവാൻ.
അതെ സമയം യു.ഡി.എഫും തക്കം നോക്കിയിരിക്കുക യാണ്. അവർ ഒന്ന് രണ്ട് വാർഡിലെ സ്ഥാനാർത്ഥികള പ്രഖ്യാപിക്കാതെ തന്ത്രപരമായ നിലപാടാണ് സ്വീകരി ച്ചിട്ടുള്ളത്.കുടുംബയോഗത്തിൽ തുരുത്തേൽ ദമ്പതികളെ പ്രസംഗിപ്പിച്ചില്ലായെന്നതും കൗതുകമായി