Kerala
സുപ്രീം ലീഡർ’ എന്ന ഭാവത്തിൽ പിണറായി വിജയൻ മാറി; രൂക്ഷ വിമർശനവുമായി ലത്തീൻ സഭാ മുഖപത്രം
തിരുവനന്തപുരം: പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍സഭ മുഖപത്രം ജീവനാദം.
ഒരിടത്തും തിരുത്തപ്പെടാത്ത രാജ്യത്തെ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് ‘സുപ്രീം ലീഡര്‍’ എന്ന ഭാവത്തില്‍ സ്വേച്ഛാധിത്യത്തിന്റെയും അമിതാധികാരപ്രമത്തതയുടെയും ധാര്‍ഷ്ട്യത്തിന്റെയും മാടമ്പിത്തരത്തിന്റേയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജനവിരുദ്ധതയുടെയും പ്രതീകമായി പിണറായി വിജയന് മാറിയെന്ന് മുഖപത്രത്തിലൂടെ വിമര്‍ശിച്ചു.
മറ്റാരുണ്ട്, എല്‍ഡിഎഫ് അല്ലാതെ’ എന്ന പിണറായി വിജയന്റെ ചിത്രം വെച്ച ഫ്ളക്സ് അഹന്തയുടെ വെല്ലുവിളിയായിരുന്നു. കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിക്ക് വേണ്ടിയും ചെലവഴിക്കാത്ത ഭീമമായ ഫണ്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇത്തവണ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിച്ചു. 1980ന് ശേഷം ഏറ്റവും ശോഷിച്ച പ്രതിപക്ഷമാണ് ഇത്തവണത്തേതെന്നും മുഖപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.