India

കനത്ത മഴ: ഡാർജിലിംഗിൽ മണ്ണിടിച്ചിലിൽ 6 പേർക്ക് ദാരുണാന്ത്യം

Posted on

ബംഗാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഡാര്‍ജിലിംഗില്‍ ആറ് പേർ മരിച്ചു. കനത്ത മഴയെത്തുടർന്ന് മിരിക്കിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് ആറ് പേർ മരിച്ചത്.

രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിലിനെത്തുടർന്ന് നിരവധി റോഡുകൾ തകർന്നു, ആശയവിനിമയം വിച്ഛേദിക്കപ്പെട്ടു.

വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. സിക്കിം, കലിംപോങ് എന്നിവയുമായുള്ള ആശയവിനിമയം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടതായി ഭരണകൂടം അറിയിച്ചു.

സിലിഗുരിയെയും സിക്കിമിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതയായ ദേശീയപാത 717ഇ-യിൽ പെഡോങ്, ഋഷികോല എന്നിവിടങ്ങൾക്കിടയിലുണ്ടായ മണ്ണിടിച്ചിൽ ഗതാഗതം പൂർണ്ണമായി സ്തംഭിപ്പിച്ചു.

റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ കനത്ത മഴ കാരണം ഏറെ വെല്ലുവിളിയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version