Kerala
അടിമാലിയിൽ മണ്ണിടിച്ചിൽ, രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനം, ഭർത്താവ് മരിച്ചു
അടിമാലി: കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു.
വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട ദമ്പതികളിൽ ഭർത്താവ് ബിജു ആണ് മരണപ്പെട്ടത്. ഭാര്യ സന്ധ്യയെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിജുവിനെയും സന്ധ്യയെയും പുറത്തെടുത്തത്. ആദ്യം സന്ധ്യയെ രക്ഷപ്പെടുത്താനായി. അവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം, അവിടെയുണ്ടായ പരിശോധനയ്ക്ക് പിന്നാലെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
സന്ധ്യയ്ക്ക് കാലിന് പരിക്കേറ്റതായും ശ്വാസതടസ്സം അനുഭവപ്പെടുന്നതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.