India
സ്വാതന്ത്ര്യദിനത്തിൽ പതിവായി കിട്ടാറ് 2 ലഡു; ഇത്തവണ ഒന്ന്; മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഹെൽപ്പ് ലൈനിൽ പരാതി
ഭോപ്പാൽ: റോഡിലെ കുഴി, വൈദ്യുതി മുടക്കം, മാലിന്യ പ്രശ്നം… അങ്ങനെയങ്ങനെ ജീവിതത്തെ ബാധിക്കുന്ന നിരവധി പരാതികൾ സർക്കാരിന് മുന്നിൽ ഉയരാറുള്ള ഇക്കാലത്ത് മധ്യപ്രദേശ് സർക്കാരിന് ലഭിച്ച ഒരു പരാതിയാണ് ഇപ്പോൾ ചർച്ചയ്ക്കും വിമർശനത്തിനും ഇടയാകുന്നത്. മധ്യപ്രദേശിലെ കമലേഷ് കുശ്വാഹയാണ് പരാതിക്കാരൻ.
സ്വാതന്ത്ര്യ ദിനത്തിൽ പതിവായി ലഭിക്കുന്ന രണ്ട് ലഡുവിന് പകരം ഒരു ലഡു മാത്രം ലഭിച്ചെന്നാണ് ഇയാളുടെ പരാതി. മുഖ്യമന്ത്രിയുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാണ് കമലേഷ് പരാതി രജിസ്റ്റർ ചെയ്തത്.
ഭിന്ദ് ജില്ലയിലെ നൗധ ഗ്രാമവാസിയായ കമലേഷ് കുശ്വാഹ വിളിച്ച് പരാതി അറിയിച്ചെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് പറയുന്നു.