Kerala
കരുണാകരൻ -സോണിയ ഗാന്ധി അകൽച്ച തുടങ്ങിയത് പത്മജയെച്ചൊല്ലി; വെളിപ്പെടുത്തലുമായി കെ വി തോമസിന്റെ പുസ്തകം
കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജ വേണുഗോപാലിന് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയെന്ന് പ്രൊഫസർ കെ വി തോമസിന്റെ വെളിപ്പെടുത്തൽ.
കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ എന്ന കെ വി തോമസിന്റെ പുസ്തകത്തിലാണ് തുറന്നുപറച്ചിൽ. നരസിംഹറാവുവും കരുണാകരനും അകലാൻ കാരണം കരുണാകരന്റെ പി വി എന്ന വിളി ആണെന്നും കെവിതോമസിന്റെ പുസ്തകത്തിൽ പറയുന്നു.
നാലു പതിറ്റാണ്ടോളം കോൺഗ്രസിനകത്തെ ഓരോ നീക്കങ്ങളും അന്തർ നാടകങ്ങളും കൃത്യമായി അറിയുന്ന ആളാണ് പ്രൊഫസർ കെ വി തോമസ്. അദ്ദേഹം ഇടതുപാളയത്തിലേയ്ക്ക് ചേക്കേറിയെങ്കിലും ആത്മകഥാംശമുള്ള കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ പുസ്തകം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.