Kerala

വള്ളംകളി വിവാദം: മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കുമെന്ന് കുട്ടനാട് എംഎൽഎ

Posted on

ആലപ്പുഴ: മൂലംവള്ളംകളി അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍. മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ പറഞ്ഞതാണെന്ന് സഭാ ടിവി എടുത്തു നോക്കിയപ്പോള്‍ മനസ്സിലായെന്ന് റെജി ചെറിയാന്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കുമെന്നും മറുപടി കിട്ടണമെന്നും റെജി ചെറിയാന്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ അത് തന്റെ അവകാശമാണെന്നും റെജി ചെറിയാന്‍ പറഞ്ഞു.

‘എന്റെ സ്വകാര്യ ആവശ്യത്തിന് അല്ല പ്രാദേശിക അവധി ചോദിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി കൊടുക്കേണ്ടി വരും എന്ന് മുഖ്യമന്ത്രി ചിന്തിച്ചു കാണും. ഖജനാവ് കാലി അല്ലേ.

സര്‍ക്കാരിന് ഉണ്ടാകുന്ന നഷ്ടവും മുഖ്യമന്ത്രി ചിന്തിച്ചു കാണും. അവധി കൊടുത്താലും ഇല്ലെങ്കിലും മൂലം വള്ളംകളി ഉത്സവത്തിന്റെ പ്രതീതിയാണ്’, റെജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version