Kerala
കുട്ടമ്പുഴയാറ്റിൽ കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട്
കോതമംഗലം – കുട്ടമ്പുഴ, സത്രപ്പടി പുഴയിൽ കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട്. ഇന്ന് വൈകിട്ട് എത്തിയ ആനകൾ പുഴയിൽ തമ്പടിച്ചു.
മഴക്ക് തെല്ലൊരു ശമനം ലഭിച്ച സമയത്താണ് കാട്ടാനക്കൂട്ടം കുട്ടമ്പുഴയാറ്റിൽ നീരാട്ടിനിറങ്ങിയത്. രണ്ട് വലിയ ആനകളും രണ്ട് കുട്ടിയാനകളുമാണ് സംഘത്തിലുള്ളത്.
കണ്ണിന് വിരുന്നേകിയ കാഴ്ച ആസ്വദിക്കാൻ നിരവധിപ്പേരാണ് എത്തിയത്.