Kerala

കുറവിലങ്ങാട് ഉപജില്ലാ കലോത്സവം എൽ.പി.വിഭാഗം ഓവറോൾ കിരീടം മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി.സ്കൂളിന്

Posted on

കുറവിലങ്ങാട്: കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ചരിത്രനേട്ടം കൈവരിച്ച് മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി.സ്കൂൾ.എൽ.പി.വിഭാഗത്തിൽ പങ്കെടുത്ത 13 ഇനങ്ങളിലും എ.ഗ്രേഡ് നേടി 65 ൽ 65 പോയിൻ്റും നേടി ഓവറോൾ കിരീടം കരസ്ഥമാക്കി.

ഹെഡ്മിസ്ട്രസ് സി.ഷിജി ജോസഫിൻ്റെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സംയുക്ത അധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിൽ.6 ഒന്നാം സ്ഥാനവും 3 രണ്ടാം സ്ഥാനവും 4 എ ഗ്രേഡുമായാണ് അവർ ചരിത്ര വിജയം കൈവരിച്ചത്. വിജയികളെ സ്കൂൾ പി.റ്റി.എ അഭിനന്ദിച്ചു.പി.റ്റി.എ പ്രസിഡൻറ് ‘ജോഷി ജോർജ് അധ്യക്ഷ്യത വഹിച്ചു.ഫാ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ ഉദ്ഘാടനം ചെയ്തു.

സി.ഷിജി ജോസഫ്, മഞ്ജു സി ജി മോൻ, ജോസ് മി ബിബിൻ, ബിജു മാത്യു, ജോസഫ് ജോസഫ്, സബിതാ ജെയ്മോൻ, ബിൻസി അനിൽ, സോൻജാ എലിസബത്ത് ബേബി, സിൻഡു സ്കറിയാ, സീനാ പി.സി., ആൻസി ഐ സക്ക്,അരുൺ ജി. പുലിക്കാട്ട്, റ്റിൽജി അലോഷ്യസ്, സി.അലോണ, ജോസ്ന ജോസഫ്, റോസ് മേരി അഗസ്റ്റിൻ, ജോൺ സി ജോൺ, മേഴ്സി ജോഷി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version