Kerala
കുമളി അട്ടപ്പള്ളത്ത് ഒന്നര ഏക്കർ ഏലം കൃഷി നശിപ്പിച്ചു
ഇടുക്കി കുമളി അട്ടപ്പള്ളത്ത് സാമൂഹ്യ വിരുദ്ധര്‍ ഒന്നര ഏക്കറിലെ ഏലം കൃഷി നശിപ്പിച്ചു. ചെടികളുടെ ശരങ്ങള്‍ വെട്ടി നശിപ്പിക്കുകയായിരുന്നു. അട്ടപ്പള്ളം കരുവേലിപ്പടി വലിയപറമ്പില്‍ ജയകൃഷ്ണന്റെ ഏലത്തോട്ടത്തിലാണ് സംഭവം.
കുമളി അട്ടപ്പള്ളം കരുവേലിപ്പടി ജയകൃഷ്ണന്റെ ഒന്നരയേക്കര്‍ സ്ഥലത്തെ ഏകദേശം നൂറ്, നൂറ്റി പത്ത് ഏല ചെടികളിലെ ശരങ്ങളാണ് വെട്ടി മുറിച്ച നിലയില്‍ കണ്ടത്. വെട്ടിയ ശരങ്ങള്‍ ഓരോ ഏല ചുവട്ടില്‍ തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ആരാണ് ചെയ്തത്, എന്തിനു ചെയ്തു എന്നത് വ്യക്തമല്ല. എന്തായാലും കുടുബത്തിന്റെ വര്‍ഷങ്ങളുടെ അധ്വാനമാണ് നഷ്ടപ്പെട്ടത്.