Kottayam
കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ മറ്റക്കര സെന്റ് ജോസഫ് ഹൈസ്കൂളിന് മൂന്നാം വർഷവും ഒന്നാം സ്ഥാനം
കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ മറ്റക്കര സെന്റ് ജോസഫ് ഹൈസ്കൂളിന് മൂന്നാം വർഷവും ഒന്നാം സ്ഥാനം
മഞ്ഞാമറ്റം : ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വച്ച് നടന്ന കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ മറ്റക്കര സെന്റ് ജോസഫ് ഹൈസ്കൂളിന് മൂന്നാം വർഷവും ഒന്നാം സ്ഥാനം.തൊട്ടടുത്ത സ്കൂളിനെ 28 പോയിന്റ്കൾക്ക് പിന്നിലാക്കിയാണ് ഈ വിജയം കരസ്ഥമാക്കിയത് .
യു.പി.വിഭാഗത്തിൽ ഉപജില്ലയിൽ രണ്ടാം സ്ഥാനവും സംസ്കൃതോത്സവത്തിൽ നാലാം സ്ഥാനവും സ്വന്തമാക്കി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ സെബാസ്റ്റ്യൻ നേതൃത്വത്തിൽ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കുട്ടികളുടെയും കഠിനാധ്വാനത്തിന്റെ ഫലമായാണ് ഈ വിജയം നേടിയത്.