Kerala

ശബരിമല സീസണിൽ പാലായിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണം അസംഘടിതതൊഴിയൂണിയൻ KTUC (M)

Posted on

 

പാലാ: ശബരിമല സീസണിൽ പാലാ ടൗണിൽ പൊട്ടി പൊളിഞ്ഞ് കിടക്കുന്ന പാലാ പൊൻകുന്നം റോഡിലുള്ള ടാക്സി സ്റ്റാൻഡ് മുൻ വശം, മുരിക്കും പുഴ ജംഗ്ഷൻ, പാലാ TB റോഡ്, കട്ടക്കയം റോഡ്, പാലാ ടൗൺ ബസ് സ്റ്റാൻഡ് എന്നീ റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കണം എന്ന്

അസംഘടിത യൂണിയൻ KTUC (M) കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം യൂണിയൻ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകി.

സമ്മേളനത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറിബിബിൽ പുളിയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ ഉത്ഘാടനം ചെയ്തു.യോഗത്തിൽകെ.വി അനൂപ്, കുര്യാച്ചൻ മണ്ണാർ മറ്റം, ഐസക്ക് വി.വി , ബെന്നി ഉപ്പുട്ടിൽ , അനൂപ് ശ്രീക്കുട്ടി, സത്യൻ പാലാ, ജോയി കാരിക്കക്കുന്നേൽ, റോസമ്മ വെള്ളാപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version