Kerala

സിപിഐഎം അംഗത്വം എടുക്കാന്‍ കെ ടി ജലീലും ഭാര്യയും

Posted on

മലപ്പുറം: ഇനി ഇടതുസഹയാത്രികനല്ല പാര്‍ട്ടിയുടെ ഭാഗമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. പ്രസ്ഥാനത്തിന്റെ പ്രതിസന്ധികാലത്ത് ഒപ്പം ചേരുകയെന്നത് സാമൂഹിക ഉത്തരവാദിത്വമാണെന്നും കെ ടി ജലീല്‍ പറഞ്ഞു. ഇടതുസ്വതന്ത്രനായി നിയമസഭയില്‍ എത്തിയ കെ ടി ജലീല്‍ പാര്‍ട്ടി അംഗത്വം എടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഫേസ്ബുക്ക് കുറിപ്പ്.

മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സിപിഐഎമ്മില്‍ അംഗത്വമെടുക്കാന്‍ കഴിയില്ലെന്നും അത്തരക്കാര്‍ മതത്തില്‍ നിന്നും പുറത്താണെന്നുമുള്ള വാദമുയര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അംഗത്വം എടുക്കുന്നതില്‍ നിന്നും ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങള്‍ അതതു വിഭാഗങ്ങളിലെ വര്‍ഗ്ഗീയ വിഷം ചീറ്റുന്നവര്‍ നാട്ടില്‍ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ കാണാതിരുന്നു കൂടാ.ലോകത്തുള്ള എല്ലാ വര്‍ഗ്ഗീയ-ജാതീയ- സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്.

അതിനെതിരായ ശക്തമായ പ്രതിരോധവും കൂടിയാണ് സിപിഐഎമ്മില്‍ അംഗത്വമെടുക്കാനുള്ള തീരുമാനം എന്നും കെ ടി ജലീല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version