Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; മുൻ മന്ത്രി കെ ടി ജലീലിന് ഇത്തവണ സീറ്റില്ല

Posted on

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽനിന്നും കെ ടി ജലീൽ മത്സരിക്കില്ല. പകരം എൽഡിഎഫ് സ്ഥാനാർത്ഥിയായി എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായ വി പി സാനു മത്സരിക്കും. തവനൂരിൽ വി പി സാനു മത്സരിച്ചാൽ മതിയെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലെ തീരുമാനം. തവനൂരിലും പൊന്നാനിയിലും കെ ടി ജലീലിനെ പരിഗണിച്ചില്ലെന്നാണ് വിവരം.

പൊന്നാനിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജിന്റെ പേര് പരിഗണനയിലുണ്ട്. ജലീൽ മത്സരിക്കാൻ സാധ്യയുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളാണ് തവനൂരും പൊന്നാനിയും. തവനൂരിൽ യുഡിഎഫിൽ പി ടി അജയ്‌മോഹന്റയും എ എം രോഹിത്തിന്റെയും പേരുകൾ മാത്രമാണ് നിലവിൽ ഉയർന്നിട്ടുള്ളത്. അതേസമയം യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ സ്വതന്ത്രരെ മത്സരിപ്പിക്കാൻ ആണ് എൽഡിഎഫ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version