Kerala

നല്ല വിശ്വാസികൾക്കും നല്ല കമ്മ്യൂണിസ്റ്റാവാം; കെ.ടി. ജലീൽ

Posted on

നീണ്ടകാലത്തെ സഹയാത്രിക പദവി അവസാനിപ്പിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി. ജലീലും ഭാര്യ ഫാത്തിമക്കുട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗത്വം സ്വീകരിച്ചു.

താനും ഭാര്യയും സി.പി.എം അംഗത്വം സ്വീകരിക്കുന്ന കാര്യം ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോൾ ഒരു വിശ്വാസിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകാൻ കഴിയില്ലെന്ന രീതിയിൽ ചില കോണുകളിൽ നിന്ന് ഉയരുന്ന കുപ്രചരണങ്ങൾക്ക് ശക്തമായ മറുപടിയുമായി രം​ഗത്ത് വന്നിരിക്കയാണ് കെ ടി ജലീൽ.

വിശ്വാസത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മാറ്റിനിർത്താൻ ശ്രമിക്കുന്ന രാഷ്ട്രീയ എതിരാളികളെ കെ.ടി ജലീൽ രൂക്ഷമായി വിമർശിച്ചു. “ഒരു സുന്നിക്കും മുജാഹിദിനും ജമാഅത്തെ ഇസ്ലാമിക്കാരനും മുസ്ലിംലീഗിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ആശയ ഭിന്നത തടസ്സമല്ലെങ്കിൽ ഒരു ഹിന്ദുവിനും മുസ്ലിമിനും ക്രൈസ്തവനും മതമില്ലാത്തവനും വിശ്വാസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്തുകൊണ്ട് ഒരുമിച്ച് പ്രവർത്തിക്കാനാവില്ല?” ജലീൽ ചോദിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version