Kerala
സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയില്‍ സംഘര്‍ഷം. കെഎസ്‌യു നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു
തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയില്‍ സംഘര്‍ഷം. കെഎസ്‌യു നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പാരിപ്പള്ളി പൊലീസ് നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
പാരിപ്പള്ളി കോട്ടയ്ക്കേറം സ്വദേശികളായ വിഷ്ണു (38), രാജേഷ് (33), ദീപു കൃഷ്ണ (34), ആരോമല്‍ (29) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെ വധശ്രമത്തിനും കേസെടുത്തു. പുറത്ത് നിന്നുള്ളവര്‍ പ്രകോപനം കൂടാതെ വിദ്യാര്‍ഥികളെ അക്രമിച്ചുവെന്നാണ് എഫ്‌ഐആര്‍.
കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ വെച്ചാണ് കലോത്സവം നടന്നത്. ഇതിനിടെ പുറത്തുനിന്ന് കുറച്ചുപേര്‍ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ചായിരുന്നു അക്രമം