Kerala

സൈറൺ മുഴങ്ങുമ്പോൾ ഉണരുന്നത് കലവറയും… ഒപ്പം അധ്യാപകരുടെ സേവനമനസ്സും!”പാലാ ഉപജില്ലാ കലോത്സവത്തിൽ കളം നിറഞ്ഞ് കെ എസ് ടി എ

Posted on

പാലാ :അക്ഷരം പഠിപ്പിക്കുന്ന കൈകളിൽ രുചിയുടെ മാധുര്യം; പാലാ ഉപജില്ലാ കലോത്സവത്തിന് കെ.എസ്.ടി.എയുടെ സ്നേഹവിരുന്ന്. രാവിലെ പാലാ നഗരസഭയുടെ സൈറൺ മുഴങ്ങുമ്പോഴേ പാലാ ഉപജില്ലാ കലോത്സവത്തിന്റെ കലവറയും ഉണരുകയാണ് .ഭരണങ്ങാനം പാലായിൽ നിന്നും അൽപ്പം ദൂരെയാണെങ്കിലും രാവിലെയുള്ള സൈറന്റെ ശബ്ദം ഇവിടെയും കേൾക്കാം .ആ ശബ്ദം കേൾക്കുമ്പോഴേ കുറെ അധ്യാപകരുടെ ഉത്തരവാദിത്വ ബോധവും ഉണരുകയാണ് .പ്രത്യേകിച്ചും ഫുഡ് കമ്മിറ്റി കൺവീനർ ടി കെ മഞ്ജുറാണി ടീച്ചറിന്റെ.കലവറയിലെല്ലാം ഓടി നടന്ന് കാര്യങ്ങൾക്കു ഒരു തടസ്സവും കൂടാതെ മുന്നോട്ട് കൊണ്ടുപോകുവാൻ ടീച്ചറിനെ കഴിയൂ.അക്ഷരം പഠിപ്പിക്കുന്ന കൈകളിൽ അടുക്കള സാമഗ്രികൾ നിറയുമ്പോൾ ;തങ്ങളുടെ അരുമ ശിഷ്യരുടെ ആഹാര കാര്യങ്ങളിലാണ് അവരുടെ ശ്രദ്ധ .പാലാ ഉപജില്ലാ കലോത്സവത്തിൽ 5 കമ്മിറ്റികൾ കെ എസ് ടി എ നയിക്കുന്നതാണ്‌ .റിസപ്‌ഷൻ ;ലൈറ്റ് ആൻഡ് സൗണ്ട് ;സ്റ്റേജ് പന്തൽ ;വെൽഫെയർ ;ഫുഡ് എന്നിവയാണവ.ഓരോ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിച്ച് ലിജോ ആനിത്തോട്ടവും ;അനൂപ് സി മറ്റവും കളം നിറഞ്ഞുണ്ട്.

പാലാ ഉപജില്ലാ കലോത്സവം രുചികരമായ ഭക്ഷണം ഒരുക്കി അധ്യാപക സംഘടനയായ കെ.എസ്.ടി.എ പാലാ ഉപജില്ലാ കമ്മിറ്റി മാതൃകയാവുകയാണ് .ദിവസവും 400 പേർക്കാണ് അഞ്ച് നേരങ്ങളിലായി ഭക്ഷണം ക്രമീകരിക്കുന്നത്. കമ്മിറ്റി കൺവീനർ റ്റി.കെ മഞ്ജു റാണി യുടെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവൃത്തിക്കുന്നത്. സ്കൂളിലെ മദർ പി.റ്റി.എ യുടെ സഹകരണവും ഫുഡ് കമ്മിറ്റിക്ക് ലഭിക്കുന്നുണ്ട്.മദർ പി ടി എ യിൽ നിന്നും 5 വീട്ടമ്മമാരാണ് തനത് രുചിക്കൂട്ടുകളുമായി എത്തിയിരിക്കുന്നത്.

കെ.എസ്.ടി.എ നേതാക്കളായ ലിജോ ആനിത്തോട്ടം, അനൂപ് സി.മറ്റം, സജീവ് ഫിലിപ്പ്, ടോജോ ടോമി, പി.ബി.അനിൽകുമാർ, ബിനീഷ് നെല്ലിയാനി, മാനുവൽ ടോമി, ജയ്സൺ അബ്രാഹം, അരുൺ വി.നായർ, ബിബിൻ രാമച്ചനാട്ട്, മാർട്ടിൻ തോമസ്, ജോക്കി ജോർജ്, ബിന്ദു ജി., രേണു എ എം, റിയാ എം, മോൻസി ജോസ്, സീതാലക്ഷ്മി, പി.റ്റി.എ പ്രതിനിധികളായ ലീന ബിജു.,ലിൻസി സുനിൽ ; ലിൻസി ജോസഫ്, അലിന ജോസ്, റിൻസി ബിനോയി, ഷീജാസിനു., ജിഷാ ജെനീഷ്, അനു ലിജോ, മോളി ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു.

മത്സരാർഥികൾക്ക് രുചികരമായ ഭക്ഷണം ഒരുക്കുവാൻ കെ എസ് ടി എ യുടെ അധ്യാപകർ കാണിക്കുന്ന ആത്മാർത്ഥത അനിതരസാധാരണമാണ് .കലോത്സവം തുടങ്ങുന്നതിന്റെ തലേ ദിവസമേ പാലാ സിവിൽ സപ്ളെസിൽ പോയി പലചരക്ക് സാധനങ്ങളും ,പച്ചക്കറികലും വാങ്ങിച്ചു .ഓരോ ദിവസവും വേണ്ടത് തലേ ദിവസമേ എത്തിക്കും.രാവിലെ കാപ്പിക്ക് ഇന്ന് ഇഡ്ഡലിയും സാമ്പാറും ; ചമ്മന്തിയും ആയിരുന്നു .ഉച്ചയ്ക്ക് സാമ്പാറും ,എരിശ്ശേരിയും ;കൂട്ടുകറിയും ,തോരനും ,അച്ചാറും പപ്പടവും .വൈകിട്ട് കൊഴുക്കോട്ടയും ചായയും ,വൈകിട്ട് ചപ്പാത്തിയും വെജിറ്റബിൾ കറിയും .ഇത് വരെ ഭക്ഷണ കാര്യത്തെ കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നുള്ളത് കെ എസ് ടി എ പ്രവർത്തകർക്ക് ഉള്ള അംഗീകാരമായി തന്നെ കാണണം .നാളെ അവസാന ദിവസം എല്ലാവര്ക്കും പായസം കൂട്ടിയുള്ള ഊണാണ് കെ എസ് ടി എ  പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് .ഇന്ന് കെ എസ് ടി എ പ്രവർത്തകരെല്ലാം കാപ്പിപ്പൊടി കളറുള്ള ഷർട്ട് ധരിച്ചാണ് ഭക്ഷണം വിളമ്പിയത് .കഴിച്ചു വരുന്നവരുടെ മുഖം നോക്കുമ്പോഴേ അവർക്കറിയാം ഭക്ഷണം അവർക്കു പിടിച്ചിട്ടുണ്ടെന്ന്.ആ ചിരിച്ച മുഖം കാണുമ്പോഴേ കെ എസ് ടി എ പ്രവർത്തകരും കൃതാർഥരാവും.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version