Kerala

കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തിൽ തുടർ ചികിത്സക്കായി പണമില്ലാതെ പെൺകുട്ടിയുടെ കുടുംബം പ്രതിസന്ധിയിൽ

Posted on

തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തിൽ തുടർ ചികിത്സക്കായി പണമില്ലാതെ പെൺകുട്ടിയുടെ കുടുംബം പ്രതിസന്ധിയിൽ. അപകടത്തെ തുടർന്ന് ഇതുവരെ മാത്രം ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ചു കഴിഞ്ഞു. എന്നാൽ നിർണായകമായ തുടർ ശസ്ത്രക്രിയകൾക്കായി ഇനിയും നാലര ലക്ഷത്തോളം രൂപയാണ് വേണ്ടത്. പണമില്ലാത്തതിനാൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് വിദ്യാർത്ഥിനിയുടെ കുടുംബം.

ഈ മാസം 8-ാം തീയതി സ്‌കൂളിലേക്ക് പോകുന്നതിനിടയിൽ തിരുവമ്പാടി ബസ് സ്റ്റാൻഡിൽ വെച്ചാണ് അപകടമുണ്ടായത്. അശ്രദ്ധമായി എത്തിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് കുട്ടിയെ ഇടിച്ചിടുകയും വീണുപോയ പെൺകുട്ടിയുടെ കാലിലൂടെ ടയർ കയറിയിറങ്ങുകയുമായിരുന്നു.

കെഎസ്ആർടിസിയുടെ ഭാഗത്തുനിന്ന് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ നൽകിയിരുന്നെങ്കിലും സർക്കാരിൻറെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. ആശ്വാസനടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ ചികിത്സാ സഹായത്തിനായി പൊതുജനങ്ങളിൽ നിന്നും പണം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version