Kerala
ഡ്രൈവര്‍മാര്‍ക്കുള്ള പണി തുടര്‍ന്ന് ബ്രത്തലൈസർ; ഒരിക്കലും മദ്യപിക്കാത്തയാളെയും മദ്യപാനിയാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവാരമില്ലാത്ത ബ്രത്തലൈസറില്‍ കുടുങ്ങി കൂടുതല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍. വെള്ളറട ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറാണ് പുതിയ ഇര. ഡ്രൈവര്‍ സുനില്‍ മദ്യപിച്ചെന്ന് ബ്രത്തലൈസറില്‍ കാണിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് സുനില്‍ പറഞ്ഞു.
സംഭവത്തില്‍ വെള്ളറട പൊലീസ് സ്റ്റേഷനില്‍ സുനില്‍ പരാതി നല്‍കിയിട്ടുണ്ട്. പിന്നീട് പൊലീസിന്റെ പരിശോധനയില്‍ സുനില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിയുകയായിരുന്നു. ബ്രത്തലൈസറില്‍ മദ്യപിച്ചതായി കാണിച്ചത് കൊണ്ട് പുലര്‍ച്ചെ അഞ്ചുമണിക്ക് പുറപ്പെടേണ്ട സര്‍വീസ് മുടങ്ങി. വെള്ളറട-കോവിലവിള സര്‍വീസ് ആണ് മുടങ്ങിയത്.