Kerala
അവധി ദിനങ്ങള്‍: സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: അവധി ദിവസങ്ങളോട് അനുബന്ധിച്ച് അധിക സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.
2025-ലെ മഹാനവമി,വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പ്രത്യേക അധിക സര്‍വ്വീസുകള്‍.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസകുള്‍ നടത്തും.
ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കി മുഴുവന്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.