Kerala
തർക്കം; കെഎസ്ആര്‍ടിസി കണ്ടക്ടറെ ക്രൂരമായി മർദിച്ച് സ്വകാര്യ ബസ് ജീവനക്കാരൻ
തൃശൂര്‍: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് മർദ്ദനം. ട്രാഫിക് ബ്ലോക്കിനിടെയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു സംഭവം.
നടു റോഡിൽ വെച്ചാണ് പ്രശ്നം ഉടലെടുത്തത്. ട്രാഫിക് ബ്ലോക്കിനിടെയുണ്ടായ വഴക്കിനിടയിൽ സ്വകാര്യ ബസ് ജീവനക്കാരൻ മര്‍ദിച്ചെന്നാണ് പരാതി. കെഎസ്ആര്‍ടസി കണ്ടക്ടര്‍ രാജേഷ്‍കുമാറിനാണ് മര്‍ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
തൃശൂര്‍ കേച്ചേരിയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ട്രാഫിക് ബ്ലോക്കിനിടെ വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ രാജേഷ്‍കുമാറിനെ മര്‍ദിക്കുകയായിരുന്നു.
സംഭവത്തിൽ രാജേഷ്‍കുമാര്‍ കുന്നംകുളം പൊലീസിൽ പരാതി നൽകി. സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസ്.