Kerala
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ദുരിതത്തില്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ദുരിതത്തില്‍. നാല് ജില്ലകളിൽ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്നാണ് പരാതി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷനുകളാണ് മുടങ്ങിയത്.
പെന്‍ഷന്‍കാരുടെ 25 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവരാണ്. ഇവരുടെ മെയ് മാസത്തെ പെൻഷനാണ് മുടങ്ങിയത്. ഇതോടെ ഏകദേശം 25,000 പെന്‍ഷന്‍കാര്‍ ദുരിതത്തിലായി. ബാക്കി പത്ത് ജില്ലകളിലെ പെന്‍ഷന്‍ മെയ് ആദ്യവാരം തന്നെ വിതരണം ചെയ്തിരുന്നു.
സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണം അനുവദിക്കാതെ ആയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. എന്ന് പണം ലഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.