Kerala
കെഎസ്കെടിയു പാലാ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘമായി
മേവിട:കെഎസ്കെടിയു പാലാ ഏരിയ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. നവംബർ 15നും 16നും മേവടയിലാണ് സമ്മേളനം. സുഭാഷ് ലൈബ്രറി ഹാളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം സിപിഐ എം പാലാ ഏരിയ കമ്മിറ്റി അംഗം ടി ആർ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി ഡോ. ജോജി അലക്സ് അധ്യക്ഷനായി. കെഎസ്കെടിയു ഏരിയ സെക്രട്ടറി വി ആർ രാജേഷ് സമ്മേളന പരിപാടികൾ വിശദീകരിച്ചു. ഏരിയ പ്രസിഡന്റ് അജി സെബാസ്റ്റ്യൻ, കെ എസ് രാജു, സെന്നി സെബാസ്റ്റ്യൻ എൻ എസ് ഗോപി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ടി ആർ വേണുഗോപാൽ, സെന്നി സെബാസ്റ്റ്യൻ, ആർ ടി മധുസൂദനൻ (രക്ഷാധികാരികൾ), ഡോ. ജോജി അലക്സ് (ചെയർമാൻ), ബേബി ജോർജ്, ലീലാമ്മ ബിജു, വി പി മുരളീധരൻ നായർ വൈസ് (ചെയർമാൻമാർ), എൻ എസ് ഗോപി (സെക്രട്ടറി), വി പി നാരായണൻ നായർ അനന്തു സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), ടി എസ് ശ്രീജിത്ത് (ട്രഷറർ).