India

നെൽവയലുകളും തണ്ണീർത്തടങ്ങളും ഭൂമാഫിയകളുടെ കൈകളിലെത്തിക്കുന്ന സരൾ നിയമം നടപ്പാക്കരുത്: കെഎസ്കെടിയു

Posted on

പാലാ :മേവിട:വ്യവസായങ്ങൾക്കും വൻകിട നിക്ഷേപങ്ങൾക്കും വഴിയൊരുക്കാനെന്ന പേരിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും ഭൂമാഫിയകളുടെ കൈകളിൽ എത്തിക്കാൻ വഴിയൊരുക്കുന്ന സരൾ നിയമം നടപ്പാക്കുന്നതിൽനിന്ന് യുഡിഎഫ് സർകാർ പിൻമാറണമെന്ന് കെഎസ്കെടിയു പാലാ ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

2008ലെ നെൽവയൽ, തണ്ണീർത്തട സംരക്ഷണ നിയമത്തെയും ഭൂവിനിയോഗം സംബന്ധിച്ച മാസ്റ്റർ പ്ലാനുകളെയും അട്ടിമറിക്കാനാണ്
ഭൂവിനിയോഗം സംബന്ധിച്ച് പ്രാദേശിക സമിതിൾക്കുണ്ടായിരുന്ന അധികാരങ്ങൾ കേന്ദ്രീകൃതമാക്കി പുതിയ നിയമം നടപ്പാക്കുന്നത്. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർത്ത് ഭാവി തലമുറയെ അപകടത്തിലാക്കുമെന്ന് പ്രമേയത്തിൽ പറഞ്ഞു. വി എസ് അച്യുതാനന്ദൻ നഗറിൽ (മേവിട വ്യാപാരി വ്യവസായി ഏകോപന സമിതി ഹാൾ) ചേർന്ന പ്രതിനിധിസമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എൻ വിജയൻ ഉദ്ഘാടനം ചെയ്തു.

രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ഏരിയ പ്രസിഡന്റ് അജി സെബാസ്റ്റ്യൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. അജി സെബാസ്റ്റ്യൻ, ലത എം കുട്ടി, എം ജി തമ്പി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. റിജോ എബ്രഹാം രക്തസാക്ഷി പ്രമേയവും വി കെ അശോക്കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി വി ആർ രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, സംസ്ഥാന കമ്മിറ്റിയംഗം സജേഷ് ശശി, വി ജി വിജയകുമാർ, അഡ്വ. എൻ ആർ വിഷ്ണു, ടി ആർ വേണുഗോപാൽ, ഡോ. ജോജി അലക്സ്, സെന്നി സെബാസ്റ്റ്യൻ, കെ എസ് രാജു എന്നിവർ സംസാരിച്ചു. എൻ എസ് ഗോപിനാഥൻ സ്വാഗതവും കെ എസ് ശ്രീജിത്ത് നന്ദിയും പറഞ്ഞു.

എ ജയകുമാർ , പി കെ വാസുദേവൻ, ജോർജ് ജോസഫ് (പ്രമേയം), റിജോ എബ്രഹാം, ബിജു സഖറിയാസ്, സതി സുരേഷ് (മിനിട്ട്സ്) എന്നിവർ വിവിധ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിച്ചു. 85 വയസുള്ള മുതിർന്ന പ്രതിനിധി മഞ്ഞപള്ളിക്കുന്നേൽ കറുമ്പിയെ സമ്മേളനത്തിൽ ആദരിച്ചു. ഭാരവാഹികൾ: എം ടി ജാന്റീഷ് (പ്രസിഡന്റ്), എ ജയപ്രകാശ്, ലത എം കുട്ടി (വൈസ് പ്രസിഡന്റുമാർ), വി ആർ രാജേഷ് (സെക്രട്ടറി), റിജോ എബ്രഹാം, സതി സുരേഷ് (ജോയിന്റ് സെക്രട്ടറിമാർ), അജി സെബാസ്റ്റ്യൻ (ട്രഷറർ).തിങ്കളാഴ്ച പൊതുയോഗത്തോടെ ഏരിയ സമ്മേളനം സമാപിക്കും. വൈകിട്ട് 5.30ന് മേവിട ജങ്ഷനിൽ (സ. കെ ആർ ശിവശങ്കരൻ നായർ നഗർ) ചേരുന്ന യോഗം സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version