Kerala

കെഎസ്കെടിയു പാലാ ഏരിയ സമ്മേളനം 15നും 16നും മേവിടയിൽ നടക്കും

Posted on

 

പാലാ:കെഎസ്കെടിയു പാലാ ഏരിയ സമ്മേളനം 15നും 16നും മേവിടയിൽ നടക്കും. രണ്ട് ദിവസത്തെ സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവയും ഉണ്ടാകും.

സ. വി എസ് അച്യുതാനന്ദൻ നഗറിൽ (മേവിട വ്യാപാരി വ്യവസായി ഏകോപന സമിതി ഹാൾ) ഞായർ രാവിലെ 9.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എൻ വിജയൻ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് അജി സെബാസ്റ്റ്യൻ അധ്യക്ഷനാകും. സെക്രട്ടറി വി ആർ രാജേഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് പി വി സുനിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.

തിങ്കൾ വൈകിട്ട് 5.30ന് മേവിട ജങ്ഷനിൽ (സ. കെ ആർ ശിവശങ്കരൻ നായർ നഗർ) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version