Kerala
കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി പിടിവലി; വി എസ് ശിവകുമാറും രംഗത്ത്
കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി തുടങ്ങിയിരിക്കുകയാണ്. നിരവധി നേതാക്കളാണ് കെ പി സി സി അധ്യക്ഷനാകാൻ ഒരുങ്ങിയിരിക്കുന്നത്. ഇതിനായി കുപ്പായം തച്ചത് അര ഡസനോളം പേരാണ്.
കെപിസിസി നേതൃപദവിയിലേക്ക് പരിഗണിക്കണമെന്ന് അടൂർ പ്രകാശും വിഎസ് ശിവകുമാറും പറഞ്ഞിട്ടുണ്ട്. ഇതിനായി യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലെത്തി എഐസിസി നേതൃത്വത്തെ കണ്ടു. വി എസ് ശിവകുമാർ കെ സി വേണുഗോപാലിനെ കാണുകയും ചെയ്തിട്ടുണ്ട്.
പുനഃസംഘടനയിലും പുതുമാനദണ്ഡത്തിനും ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്. മന്ത്രിസഭയിലെ യൂത്ത് മോഡൽ കെപിസിസി ഡിസിസി പുനസംഘടനയിലും പ്രാവർത്തികമാക്കാനാണ് ശ്രമം. മന്ത്രിസഭയിൽ പുതുമുഖങ്ങളേയും യുവാക്കളെയും ഉൾപ്പെടുത്തിയ അതേ മാതൃക കെപിസിസി ഡിസിസി പുനഃസംഘടനയിലും തുടരാൻ ആലോചനയുണ്ട്.