Kerala

കെപിസിസി പുനഃസംഘടനയിൽ പുതുമാനദണ്ഡത്തിന് കോൺഗ്രസ്

Posted on

കെപിസിസി പുനഃസംഘടനയിൽ പുതുമാനദണ്ഡത്തിന് കോൺഗ്രസ്. മന്ത്രിസഭയിലെ യൂത്ത് മോഡൽ കെപിസിസി ഡിസിസി പുനസംഘടനയിലും നടപ്പാക്കാനാണ് നീക്കം.

മന്ത്രിസഭയിൽ പുതുമുഖങ്ങളെയും യുവാക്കളെയും ഉൾപ്പെടുത്തിയ അതേ മാതൃക കെപിസിസി, ഡിസിസി പുനഃസംഘടനയിലും തുടരാൻ ആലോചന. യുവാക്കൾ, പൊതു സ്വീകാര്യത തുടങ്ങിയവർ നേതൃതലപ്പത്തേക്ക് വരണമെന്നാണ് ആവശ്യം.

പരമാവധി 55 വയസിനകത്തുള്ളവർ തലപ്പത്തേക്ക് വരണം. ഭരണകാലയളവിൽ തന്നെ ഓടിനടന്ന് സംഘടന കെട്ടിപ്പടുക്കാൻ പ്രാപ്തരായവർ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്നാണ് കോൺ​ഗ്രസിലെ ആവശ്യം. ഭരണത്തിന്റെ അലസ്യം സംഘടനാ തലത്തിൽ ബാധിക്കാതിരിക്കാൻ പുതിയ നീക്കം. പാർലമെൻററി പദവി ലഭിക്കാത്തവരെ സംഘടനയ്ക്കുള്ളിൽ കുത്തിതിരികുന്ന പഴയ രീതിക്ക് കടിഞ്ഞാൺ വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version