Kerala
KPCC അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് ശരിയായില്ല എന്ന് കെ സുധാകരൻ
കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് ശരിയായില്ല എന്ന് കെ സുധാകരൻ എം പി.
തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടത്തിവെച്ചെന്നും എല്ലാം പാർട്ടിക്ക് വേണ്ടിയാണെന്നും സുധാകരൻ പറഞ്ഞു.
തന്നെ മാറ്റിയതിൽ നിരാശയില്ല. കെ സുധാകരന്റെ സേവനം മതി എന്ന് ഹൈക്കമാൻഡിന് തോന്നിയാൽ തന്നെ മാറ്റാം എന്നും സുധാകരൻ പറഞ്ഞു.
കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷിക്ക് താങ്കളുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന് അവരുമായി തനിക്ക് യാതൊരു പ്രശ്നവും ഇല്ലെന്നും എന്നാൽ സമർപ്പിച്ച റിപ്പോർട്ടിനെക്കുറിച്ച് തനിക്ക് പരാതിയുണ്ടെന്നും സുധാകരൻ പറഞ്ഞു.