Kottayam
കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാൻ്റെ കല്ലിട്ട തിരുനാൾ ചെയ് 15,16, 17, തീയതികളിൽ ആഘോഷിക്കുന്നു
കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻ പള്ളി ഫൊറോന ആയതിന് ശേഷം ആദ്യമായി ആണ് ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാൻ്റെ തിരുനാൾ നടത്തപ്പെടുന്നത്. 2025 മെയ് 15,16,17 തീയതികളിലാണ് തിരുനാൾ കൊണ്ടാടുന്നത്.
ശനി വൈകിട്ട് രാത്രി പ്രദക്ഷിണവും ഞായറാഴ്ച ഉച്ചക്ക് പ്രദക്ഷിണവും ഭക്തിപൂർവ്വം നടത്തപ്പെടുന്നു.വിശുദ്ധൻ്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം തിരുനാൾ ദിവസങ്ങളിൽ ഉണ്ടായിരിക്കും. തിങ്കളാഴ്ച ദിവസങ്ങളിൽ നൊവേനയും ഭക്തിപൂർവ്വം നടത്തപ്പെടുന്നു. 17 ന് പാലാ കമ്മ്യൂണിക്കേഷൻ്റെ ഗാനമേളയും , 15 ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻ്റെ തച്ചൻ എന്ന ചരിത്ര നാടകവും ഉണ്ടായിരിക്കും.
ആഘോഷപൂർവമായ തിരുനാൾ തിരുക്കർമ്മങ്ങൾക്കും മറ്റു പരിപാടികൾക്കും ഏവരെയും സ്വാഗതം ചെയ്യുന്നു. വികാരി – വെരി. റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽഅസി. വികാരി. റവ. ഫാ. ജോൺ വയലിൽകൈക്കാരന്മാർ – ജോ കോടിക്കുളം, അലോഷ്യസ് തോണക്കര, മാത്തുക്കുട്ടി വലിയപറമ്പിൽ എന്നിവർ മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.