Kerala
കോട്ടയത്ത് RSSനെതിരെ കുറിപ്പെഴുതി യുവാവിന്റെ മരണം; നിതീഷ് മുരളീധരൻ പ്രതി
കോട്ടയം: ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊൻകുന്നം പൊലീസ്.
തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും കൈമാറിയ എഫ്ഐആർ ഇന്നലെ പൊൻകുന്നം സ്റ്റേഷനിൽ റീ രജിസ്റ്റർ ചെയ്തു.
തന്നെ പീഡിപ്പിച്ചതായി യുവാവ് പേരെടുത്ത് പറഞ്ഞ ആർഎസ്എസ് പ്രവർത്തകനായ നിതീഷ് മുരളീധരനെതിരെയാണ് എഫ്ഐആർ.
പ്രകൃതിവരുദ്ധ പീഡനത്തിനാണ് കേസെടുത്തിട്ടുള്ളത്. മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ്.