Kerala
കോട്ടയം നഗരസഭ; എംപി സന്തോഷ് കുമാർ അധ്യക്ഷനാകും
കോട്ടയം: വ്യക്തമായ ഭൂരിപക്ഷത്തോടെ നഗരസഭ ഭരണം നില നിർത്തിയ കോൺഗ്രസ് മുതിർന്ന അംഗം എം.പി സന്തോഷ് കുമാറിനെ ചെയർമാനായി പ്രഖ്യാപിച്ചു. ഡിസംബർ 26 വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ സന്തോഷ് കുമാറിനെ ചെയർമാനായി തിരഞ്ഞെടുക്കും. കോൺഗ്രസിനുള്ളിലെ ധാരണ പ്രകാരം രണ്ടര വർഷം എം.പി സന്തോഷ് കുമാർ നഗരസഭ അധ്യക്ഷനാകും.
ഇതിനു ശേഷമുള്ള ഒന്നര വർഷം ടി.സി റോയിയും, അവസാനത്തെ ഒരു വർഷം അഡ്വ.ടോം കോര അഞ്ചേരിയും നഗരസഭ അധ്യക്ഷന്മാരാകും. 53 അംഗ കോട്ടയം നഗരസഭയിൽ 32 അംഗങ്ങളുടെ പിൻതുണയോടെയാണ് കോൺഗ്രയും യുഡിഎഫും ഭരണം പിടിച്ചത്.