Kerala
സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം; നടപടി കോട്ടയത്തെ സംഭവത്തിന് പിന്നാലെ
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം.
ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് നാളെ തന്നെ റിപ്പോർട്ട് നല്‍കാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. സുരക്ഷിതമല്ലാത്ത കെട്ടിടത്തില്‍ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണണമെന്നും ഇന്ന് ചേർന്ന അടിയന്തര യോഗത്തില്‍ നിർദ്ദേശം നല്കി.
ആരോഗ്യവകുപ്പ് ഡയറക്ടറാണ് യോഗം വിളിച്ച് റിപ്പോർട്ട് തേടിയത്. കോട്ടയത്തെ ദാരുണ മരണത്തിന് പിന്നാലെയാണ് വീണ്ടും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് തേടല്‍ എന്ന പതിവ് നടപടി.